Tuesday 30 September 2014

MATHS QUIZ COMPETITION





   

 PATTAMBI SUB-DISTRICT MATHS QUIZ COMPETITION TO BE CONDUCTED ON 01/10/2014 AT GJHSS NADUVATTAM. TIME AND VENUE ARE NOTED BELOW.


LP SECTION & HS SECTION - 10.30 TO 11.30AM
UP SECTION & HSS SECTION - 12.00 TO 01.00PM


VENUE - G.J.H.S.S. NADUVATTAM


    
HEADS OF SCHOOLS ARE DIRECTED TO PARTICIPATE 01 CANDIDATES (PUPIL) IN EACH CATEGORIES.

Friday 26 September 2014

PATTAMBI SUB-DIST VIDYARANGAM KALASAHITHYAVEDI




PATTAMBI SUB-DIST  VIDYARANGAM KALASAHITHYAVEDI FORMATION AT GHSS CHUNDAMBATTA ON 27/09/2014 AT 9.45AM. 




Friday 19 September 2014

വിദ്യാരംഗം കലാസാഹിത്യവേദി


സെപ്തം. 20നു നടത്താനിരുന്ന പട്ടാമ്പി സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം സെപ്തം 27 ലേക്ക് മാറ്റി. വേദി, സമയം എന്നിവയില്‍ മാറ്റം ഇല്ല.




Tuesday 16 September 2014

സ്‌കൂള്‍ ശാസ്ത്രമേള - സ്വര്‍ണ്ണക്കപ്പ്



സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കായി ഒരുകിലോഗ്രാം (125 പവന്‍) തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ 12  വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു രൂപ വീതം സംഭാവനയായി സ്വരൂപിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് ഈ മാസം 23 ന്  രാവിലെ 10 മണിമുതല്‍ 11 മണിവരെയുള്ള ഒരു മണിക്കൂര്‍ സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ സ്വര്‍ണ്ണക്കപ്പ് സംഭാവന സ്വരൂപിക്കും. ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ സംഭാവന ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിച്ച് പ്രഥമാധ്യാപകന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.
Circular ഇവിടെ 
Annexure I ഇവിടെ
Annexure III ഇവിടെ

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍


വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവിവകുപ്പ് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്താനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളിലും സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ ഏഴിനും നടത്തും. ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ് വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂള്‍/കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ്‌വണ്‍ തലം മുതലുള്ളവര്‍ക്ക് കോളേജ് തലത്തില്‍ ആയിരിക്കും മത്സരം.പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ഒരു ടീമായിട്ടാണ് ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്. മറ്റ് മത്സര ഇനങ്ങളില്‍ ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ക്ക് വീതം പങ്കെടുക്കാം. പ്രസംഗം/ഉപന്യാസം എന്നീ മത്സരങ്ങള്‍ മലയാള ഭാഷയിലായിരിക്കും. ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമേ റോളിങ് ട്രോഫിയും ലഭിക്കും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനു ഭക്ഷണവും താമസസൗകര്യവും സ്ലീപ്പര്‍ ക്ലാസ് യാത്രാ ചെലവും നല്‍കും. ജില്ലാതല മത്സരങ്ങള്‍ : ഒക്ടോബര്‍ ഒന്ന് (ബുധന്‍) രാവിലെ ഒമ്പത് മുതല്‍ രജിസ്‌ട്രേഷന്‍, 9.30-11.30 പെന്‍സില്‍ ഡ്രോയിംഗ്, 11.45-12.45 ഉപന്യാസം, 2.15-4.15 വാട്ടര്‍ കളര്‍ പെയിന്റിംഗ്. ഒക്ടോബര്‍ മൂന്ന് (വെള്ളി) 10 മുതല്‍ ഒന്ന് വരെ- ക്വിസ് മത്സരം, രണ്ട് മുതല്‍ നാല് വരെ പ്രസംഗം. സംസ്ഥാനതല മത്സരങ്ങള്‍ : ഒക്ടോബര്‍ ഏഴ് (ചൊവ്വ) രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍, ഒമ്പത് മുതല്‍ 11 വരെ ക്വിസ് മത്സരം (ഹൈസ്‌കൂള്‍ വിഭാഗം), പ്രസംഗ മത്സരം (കോളേജ് വിഭാഗം), 11 മുതല്‍ ഒരു മണിവരെ ക്വിസ് മത്സരം (കോളേജ് വിഭാഗം) പ്രസംഗ മത്സരം (ഹൈസ്‌കൂള്‍ വിഭാഗം). വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ www.forestkerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ അതതു ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.കണ്‍സര്‍വേറ്റര്‍മാരില്‍ നിന്നും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ആഫീസിലെ 04712529312, 2529323 പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ 0471-2529144, 2529145 നമ്പരിലും ലഭിക്കും.

Wednesday 3 September 2014

പാദവാര്‍ഷികപരീക്ഷ - പുതിയസമയക്രമം

 
 
 
മാറ്റിവെച്ച ഒന്നാം പാദവാര്‍ഷികപരീക്ഷകളുടെ പുതിയസമയക്രമം 
 
 ആഗസ്ത് 26-ലെ പരീക്ഷ സെപ്തംബര്‍ 17-നും സപ്തംബര്‍ 2ലെ പരീക്ഷ 18-നും നടത്തും.സമയക്രമത്തില്‍ മാറ്റമില്ല :-
സര്‍ക്കുലര്‍

വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ് മത്സരം


കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെയും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെയും ആഭിമുഖ്യത്തില്‍ ഊര്‍ജ്ജസംരക്ഷണബോധവല്‍ക്കരണത്തിനായി രാജ്യവ്യാപകമായി കുട്ടികള്‍ക്ക് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാറ്റഗറി എ യിലും ഏഴ്, എട്ട്, ഒന്‍പത് ക്ലാസിലുള്ളവര്‍ക്ക് കാറ്റഗറി ബിയിലും പങ്കെടുക്കാം. സെപ്തംബര്‍ 30 ന് മുമ്പ് സ്‌കൂള്‍ തലത്തില്‍ മത്സരം സംഘടിപ്പിച്ച് തിരഞ്ഞെടുത്ത രണ്ട് പെയിന്റിംഗുകള്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് അയയ്ക്കണം. സംസ്ഥാന കമ്മിറ്റി ഓരോ കാറ്റഗറിയിലും 50 പെയിന്റിംഗുകള്‍ വീതം തെരഞ്ഞെടുക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നവരെ നവംബര്‍ 15-ന് സംസ്ഥാനതല മത്സരത്തിലേക്ക് ക്ഷണിക്കുന്നതുമാണ്. സംസ്ഥാനതലത്തില്‍ നാല് സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സ്ഥാനം ഓരോ കാറ്റഗറിയിലും 20000 രൂപയാണ്. സംസ്ഥാനത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഡിസംബര്‍ 12 ന് ദേശീയ തലത്തില്‍ മത്സരിക്കാന്‍ ഡല്‍ഹിയിലേക്ക് ക്ഷണം ലഭിക്കും. ഡിസംബര്‍ 14-ന് ദേശീയ മത്സഫലം പ്രഖ്യാപിക്കും. ഒന്നാം സ്ഥാനം ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയാണ്. ഇതിനു പുറമേ നിരവധി സമ്മാനങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.energymanagertraining.comസന്ദര്‍ശിക്കുക.