Monday, 29 February 2016
Tuesday, 23 February 2016
അറിയിപ്പ്
2014-15 വർഷത്തെ LSS - USS സ്കോളർഷിപ്പ് തുക ലഭിക്കാൻ അർഹതയുള്ള കുട്ടികളുടെ വിവരം നാളെ (24-02-2016) നു തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.
Sunday, 14 February 2016
എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷ 2016-ചീഫ്,ഡെപ്യൂട്ടി ചീഫ് ,ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം
2016 ഫെബ്രുവരി 20 ന് നടക്കുന്ന LSS-USS പരീക്ഷാഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ഏകദിന പരിശീലനം 16.02.2016 ന് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.
പരീക്ഷാഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ (റിസര്‍വ്വ് ഉള്‍പ്പടെ)അന്നേ ദിവസം കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
എ.ഇ.ഒ. പട്ടാമ്പി
Monday, 8 February 2016
ശുചിത്വ മിഷൻ ചിത്രരചനാ മത്സരം
പട്ടാമ്പി ബ്ലോക്ക് ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 10-02-2016 നു രാവിലെ 9.30 മുതൽ 11.30 വരെ പട്ടാമ്പി ബി.ആർ .സി. ഹാളിൽ വച്ച് നടത്തുന്നു.
നിബന്ധനകൾ
എല്ലാ വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കാവുന്നതാണ് . (L.P. - 1, U P - 1, H S -1 , H S S - 1)
മത്സരാർഥികൾ ആവശ്യമുള്ള ക്രയോൻസ് വാട്ടർ കളർ ഇവ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. Drawing Sheet കൊണ്ടുവരേണ്ടതില്ല
പങ്കെടുക്കുന്ന എല്ലാ കുട്ടികള്ക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നല്കുന്നതായിരിക്കും.
LP വിഭാഗം മത്സരാർഥികൾ ക്രയോൻസ് മാത്രം ഉപയോഗിക്കുക.
U P വിഭാഗം മത്സരാർഥികൾ ക്രയോൻസ് വാട്ടർ കളർ ഇവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
H S , H S S വിഭാഗം മത്സരാർഥികൾ വാട്ടർ കളർ മാത്രം ഉപയോഗിക്കുക.
ശുചിത്വവുമായി ബന്ധപ്പെട്ട വിഷയമായിരിക്കണം മത്സരത്തിനു തിരഞ്ഞെടുക്കേണ്ടത്.
Friday, 5 February 2016
Subscribe to:
Posts (Atom)