Friday, 3 October 2014

വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാന്ധി ക്വിസ്



ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്‌സ് ചാനലും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് മത്സരത്തിന് ഇന്ന് (ഒക്ടോബര്‍ 2) തുടക്കമാകും. ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയെ ആസ്​പദമാക്കിയാണ് മത്സരം.

 ഓണ്‍ലൈന്‍ മത്സരത്തിനുള്ള വെബ്‌സൈറ്റ് (entegandhiji.in)

ത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 10 വരെ ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 3,000 രൂപയും മൂന്നാം സമ്മാനമായി 2,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് വിക്ടേഴ്‌സ് ചാനലില്‍ നടക്കുന്ന ലൈവ് ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.


No comments:

Post a Comment