Thursday, 30 October 2014

ATTENTION: SUB-DISTRICT SPORTS....

The Throws items of all categories(Sub-junior,Junior, and Senior)  and the High jump competition of Junior category in connection with sub-district Sports will be held at GHSS,Pattambi. on 01.11.2014.
The competitions will be start at  9.30 AM

Monday, 27 October 2014

ശ്രദ്ധിക്കുക ! സബ് ജില്ലാ ശാസ്ത്ര മേള

എല്ലാ വി‍ദ്യാലയങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 04.11.14 ചൊവ്വാഴ്ച വൈകീട്ട് 3മണിക്കുമുമ്പ്പൂര്‍ത്തിയാക്കേണ്ടതാണ്

വിദ്യാലയങ്ങളടെ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും അവരവരുടെ സ്ക്കൂള്‍കോഡ്  തന്നെയാണ്   

ഓണ്‍ലൈന്‍ രജിസ്ട്രേഷന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാലയങ്ങള്‍ സമീപത്തെ ഹൈസ്‌ക്കൂളുകളെ സമീപിക്കേണ്ടതാണ്.

റോളിംഗ് ട്രോഫികള്‍ കൈവശമുള്ള വിദ്യാലയങ്ങള്‍ 04.11.14നു മുമ്പ് തിരിച്ചേല്‍പ്പിക്കേണ്ടതാണ്.

ഐ ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്വന്തമായി ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതാണ്.‌

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഷാജി.കെസി, (പരുതൂര്‍ ഹൈസ്ക്കൂള്‍)9447880725 വിളിക്കാവുന്നതാണ്.

 

Sunday, 26 October 2014

vidyarangam inaguration





ANNOUNCEMENT: Sub District Vidyarangam Kala Sahithya Vedi , Kalotsavam & Sports Meet.



  • The Sub District Vidyarangam Kala sahithya vedi Competitions will be held at AUPS,MUTHUTHALA on 30.10.2014 & 31.10.2014.

  • The Sub District Sports Meet will be held at GHSS,Pattambi on 4,5,6,7 November 2014.

  • The Sub District Kalotsavam will be held at GJHSS,Naduvattam on 24,25,26,27,&28 November 2014.

Tuesday, 21 October 2014

പട്ടാമ്പി സബ് ജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി-പ്രവര്‍ത്തി പരിചയ മേള





പ്രവര്‍ത്തി പരിചയ മേള – നവംബര്‍ 10 – GUPS KIZHAYUR

ശാസ്ത്രമേള - നവംബര്‍ 11 – GUPS VILAYUR

ഗണിത-സാമൂഹ്യശാസ്ത്രമേള - നവംബര്‍ 12,13 –  AUPS MANNENKODE

ഐ.ടി -  നവംബര്‍ 12,13 – GVHSS KOPPAM

സ്കൂളുകള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നവംബര്‍ 4 ന് 5 മണിക്കുമുമ്പായി പൂര്‍ത്തിയാക്കണം

വീദ്യാരംഗം കലാസാഹിത്യവേദി

വീദ്യാരംഗം കലാസാഹിത്യവേദി - ENTRY FORM







Thursday, 16 October 2014

CWSN (IEDC) 2014-2015 - LIST

List of Pupil Std- I to VIII filled up at-most care and submit on or before 20/10/2014. 

 In case no pupil is in this category, submit a NIL report 
 

Saturday, 11 October 2014

REMOVAL OF FAKE ADMISSIONS&UID VARIFICATION

PATTAMBI SUB-DISTRICT SCIENCE QUIZ


PATTAMBI SUB-DISTRICT SCIENCE QUIZ SCHEDULED TO BE CONDUCTED ON 14/10/2014 AT GJHSS NADUVATTAM



UP/HIGH SCHOOL QUIZ - 10.00AM 

H.S.S. QUIZ / TALENT SEARCH EXAM FOR HIGH SCHOOL - 11.30AM 
VENUE - G.J.H.S.S. NADUVATTAM 
 
1 PUPIL IN EACH CATEGORY.

 THE HEADMASTER SHOULD SPECIFY THE ADMISSION NUMBER FO PARTICIPATE IS COMPULSORY.

Friday, 3 October 2014

വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാന്ധി ക്വിസ്



ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്‌സ് ചാനലും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് മത്സരത്തിന് ഇന്ന് (ഒക്ടോബര്‍ 2) തുടക്കമാകും. ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയെ ആസ്​പദമാക്കിയാണ് മത്സരം.

 ഓണ്‍ലൈന്‍ മത്സരത്തിനുള്ള വെബ്‌സൈറ്റ് (entegandhiji.in)

ത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 10 വരെ ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 3,000 രൂപയും മൂന്നാം സമ്മാനമായി 2,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് വിക്ടേഴ്‌സ് ചാനലില്‍ നടക്കുന്ന ലൈവ് ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.


IRON-FOLIC TABLET DATA ENTRY

സ്കൂളുകളില്‍ നടക്കുന്ന അയണ്‍-ഫോളിക്ക് ടാബ്‌ലറ്റുകളുടെ വിതരണം സംബന്ധിച്ച വിശദാംശങ്ങള്‍ ഈ മാസം(ഒക്‌ടോബര്‍) മുതല്‍ എല്ലാ വിദ്യാലയങ്ങളും നടത്തണമെന്ന നിര്‍ദ്ദേശം. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട പരിശീലനം എല്ലാ സബ്‌ജില്ലകളിലും നടന്നിട്ടുണ്ട്. ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളുടെ ടാബ്‌ലറ്റ് വിതരണം ഇതിനായുള്ള സൈറ്റില്‍ നടത്തേണ്ടത് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരാണ്. എല്ലാ മാസത്തിലെയും ആദ്യ മൂന്ന് പ്രവര്‍ത്തിദിവസത്തിനകം തൊട്ട് മുമ്പിലത്തെ മാസത്തെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം. അതായത് ഒക്ടോബര്‍ മാസം നടത്തയ ഗുളികകളുടെ വിതരണതതിന്റെ വിശദാംശങ്ങള്‍ നവംബര്‍ മൂന്നിനകം പൂര്‍ത്തീകരിക്കണം. ഓരോ മാസത്തിലെയും മൂന്നാം പ്രവര്‍ത്തിദിവസം അതത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ ഇത് Confirm ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു



  1. വിശദാംശങ്ങള്‍ നല്‍കേണ്ട സൈറ്റിന്റെ അഡ്രസ് :- http://103.251.43.156/ironfolic/

  2. സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള Username & Password സമ്പൂര്‍ണ്ണയുടെത്.

  3. Stock എന്ന ലിങ്കില്‍ നിലവിലുള്ള Stock വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് ഓരോ തവണയും ഗുളിക ലഭിക്കുന്ന അവസരത്തില്‍ ലഭിച്ച ഗുളികകളുടെ എണ്ണം ചേര്‍ത്ത് Update ചെയ്യാന്‍ മറക്കരുത്

  4. ഓരോ ക്ലാസ് അധ്യാപകരും Class-wise Monthly Register എന്ന ലിങ്കില്‍ പ്രവേശിച്ച് അവരവരുടെ ക്ലാസ്, ഡിവിഷന്‍,മാസം ഇവ തിരഞ്ഞെടുത്ത് Submit Button അമര്‍ത്തിയാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയ പ്രകാരമുള്ള കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ദൃശ്യമാകും . ഇതില്‍ ഓരോ കുട്ടിയുടെയും പേരിനു നേരെ ആരോ ആഴ്ചയുടെയും നേരെയുള്ള ബോക്സില്‍ ഗുളിക നല്‍കിയിട്ടുണ്ടെങ്കില്‍ ടിക്ക് മാര്‍ക്ക് നല്‍കുക. എല്ലാ ആഴ്ചയിലെ നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം അവസാന ബോക്സില്‍ നല്‍കുക.

  5. ഇത്തരത്തില്‍ എല്ലാ കുട്ടികളുടെയും വിശദാംശങ്ങള്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.

  6. ഇത്തരത്തില്‍ എല്ലാ ക്ലാസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ മൂന്നാമത്തെ പ്രവര്‍ത്തിദിവസത്തില്‍ പ്രധാനാധ്യാപകന്‍/പ്രധാനാധ്യാപിക Report ലിങ്കില്‍ ക്ലിക്ക് ചെയ്ത് മാസം തിരഞ്ഞെടുത്ത് പേജിന്റെ ചുവട്ടിലുള്ള Confirm ബട്ടണ്‍ അമര്‍ത്തുന്നതോടെ ആ മാസത്തെ വിവരങ്ങള്‍ Update ചെയ്യപ്പെട്ടിട്ടുണ്ടാവും. ഈ പേജിന്റെ പ്രിന്റ് ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കുന്നതിന് Report പേജിന്റെ മുകളിലുള്ള Print ബട്ടണ്‍ അമര്‍ത്തിയാല്‍ മതി

അയണ്‍-ഫോളിക്ക് ടാബ്‌ലറ്റ് കൂടാതെ ആറ് മാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് വിരക്കുള്ള ഗുളികകളും (Albentazole) വിതരണം ചെയ്യുന്നുണ്ട് പ്രസ്തുതമാസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ് . സാധാരണയായി ആഗസ്ത്/ഫെബ്രുവരി മാസങ്ങളിലാണ് ഇവ വിതരണം നടത്തുന്നത്.