റോഡപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി ശരിയായി ഹെൽമറ്റ്
ധരിക്കുന്നതിsൻറയും മറ്റു സുരക്ഷാ കരുതലുകളുടെയും
സന്ദേശം എല്ലാവരിലും എത്തിക്കുന്നതി ഭാഗമായി
ഗതാഗത
വകുപ്പ് മുൻകൈ എടുത്ത് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും
അസംബ്ലി വിളിച്ചു ചേർത്ത് റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുവാൻ നിർദേശം നൽകിയിരിക്കുന്നു.
എല്ലാ വിദ്യാലയങ്ങളിലും 2016 സെപ്‌റ്റംബർ19 നു അസംബ്ലി വിളിച്ചു ചേർത്ത് പ്രതിജ്ഞ ചൊല്ലി കൊടുക്കുവാൻ വേണ്ട നിർദേശം ഹെഡ്മാസ്റ്റർമാർ
നൽകണം.
പട്ടാമ്പി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പട്ടാമ്പി മുനിസിപ്പൽ
ചെയർമാൻ കെ.പി വാപ്പുട്ടിയും വട്ടേനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തൃത്താല എം.എൽ.എ
ശ്രീ വി.ടി. ബൽറാമും വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കും
പ്രതിജ്ഞ
എsൻറ കുടുംമ്പ
അംഗങ്ങളുടെയൂം റോഡ് ഉപയോഗിക്കുന്ന മറ്റെല്ലാവരുടെയും ജീവനും സുരക്ഷയും മറ്റെന്തിനേക്കാളും
എനിക്ക് വിലപ്പെട്ടതാണ്. എന്റെ കുടുമ്പത്തിലെ ഓരോ വ്യക്തിയും വാഹനമുപയോഗിക്കുമ്പോൾ
ശരിയായ വിധത്തിൽ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും
ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഞാൻ ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് ഇതിനാൽ
ദൃഢപ്രതിജ്ഞ ചെയ്യുന്നു.
No comments:
Post a Comment