Tuesday, 28 July 2015

സോഷ്യല്‍ സയന്‍സ് ക്ലബ്-അറിയിപ്പ്


പട്ടാമ്പി സബ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നു.
04.08.2015 ന് എടപ്പലം ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ചാണ് പ്രോഗ്രാം.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് -
കണ്‍വീനര്‍-പട്ടാമ്പി സബ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
ഫോണ്‍-9495135885

വിദ്യാരംഗം കലാ സാഹിത്യ വേദി- അറിയിപ്പ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പട്ടാമ്പി ഉപജില്ലാപ്രവര്‍ത്തനോദ്ഘാടനം 30.07.2015 ന് പരുതൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് രാവിലെ 10 മണിയ്ക്ക് നടക്കും.
  • രജിസ്ട്രേഷന്‍- രാവിലെ 9.30 AM
  • ഉദ്ഘാടനം- ശ്രീ-ശ്രീജിത്ത് അരിയല്ലൂര്‍
  • ഉദ്ഘാടനത്തിന് ശേഷം ചിത്ര കലാ ക്യാമ്പ്.എല്‍.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ക്കൂളുകളില്‍ നിന്ന് 2 വീതം കുട്ടികള്‍ക്ക് പങ്കെടുക്കാം.
  • ഭക്ഷണം  സെന്ററില്‍ ലഭ്യമായിരിക്കും.
  • ചിത്ര കലാ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്‍.പി/യു.പി കുട്ടികള്‍ ക്രയോണ്‍സും ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി കുട്ടികള്‍ വാട്ടര്‍ കളറും കൊണ്ടുവരേണ്ടതാണ്.
  • കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് -കണ്‍വീനര്‍,വിദ്യാരംഗം കലാ സാഹിത്യ വേദി                                                            ശ്രീ-ഷാജി. ഫോണ്‍-9447418437

അലിഫ് മെഗാ ക്വിസ്-സബ് ജില്ലാ തലം-അറിയിപ്പ്


 സബ് ജില്ലാ തല അലിഫ് മെഗാക്വിസ് മത്സരം  30.7.2015 ന് രാവിലെ 10 മണിക്ക് പട്ടാമ്പി ഹൈസ്ക്കൂളില്‍ വെച്ച് നടക്കും. എല്‍.പി. തലം മുതല്‍ ഹൈസ്ക്കൂള്‍ തലം വരെയുള്ള 2 വീതം /സ്ക്കൂള്‍   കുട്ടികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. ശ്രീ.സൈതാലി മാസ്റ്റര്‍- 9048245201

Friday, 17 July 2015

എയ്ഡഡ് സ്കൂള്‍ യുണിഫോം

എയ്ഡഡ് സ്കൂള്‍ യുണിഫോം  

ട്ടാമ്പി സബ്ജില്ലയിലെ എയ്ഡഡ് LP,UP, HS സ്കൂളുകള്‍ ആവശ്യമായ യൂണിഫോമുകളുടെ കണക്കുകള്‍ 20/07/2015 മുമ്പായി AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.

  Proforma

 

Saturday, 4 July 2015

HM CONFERENCE WILL BE HELD ON 09.07.2015 AT BRC PATTAMBI


ജൂലൈ മാസത്തെ പ്രധാനാധ്യാപക യോഗം 09.07.2015 ന് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.പട്ടാമ്പി ബി.ആര്‍.സി പരിധിയിലുള്ള എല്‍.പി,യു.പി, LP-UP Attached ഹൈസ്കക്കൂള്‍ പ്രധാനാധ്യാപകരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.

അജണ്ട:-
  • ജൂണ്‍ മാസത്തില്‍ നടത്തിയ വിവിധ ദിനാചരണങ്ങള്‍, വിദ്യാഭ്യാസ സംഗമം, മറ്റു തനതു പരിപാടികളുടെ അവലോകനം.(Review of Activities)
  • ഒരുക്കം 2015-പ്രീ-ടെസ്റ്റ്, പരിഹാരബോധന പദ്ധതി എന്നിവ(Pre-test &Remedial package)
  • ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ വിശദാംശങ്ങള്‍, വിദ്യാലയത്തെ സജ്ജമാക്കല്‍(ISM 2015)
  • സ്ഥിര ഗുണമേന്മയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍-ആസൂത്രണവും നടപ്പിലാക്കലും(Quality drive)
  • ജൂലായ് മാസത്തെ വിവിധ ക്ലബ്ബു കളുടെ പ്രവര്‍ത്തനങ്ങള്‍ (ചാന്ദ്ര ദിനം, ബഷീര്‍ ദിനം,വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍....)
  • അറിയിപ്പുകള്‍ (AEO,BRC,DIET, ,Jilla panchayat -വിജയശ്രീ, സ്പന്ദനം,മോഡല്‍ സ്ക്കൂള്‍..)
  • ജൂലൈ കലണ്ടര്‍ രൂപീകരണം, മറ്റു കാര്യങ്ങള്‍
                               എ.ഇ.ഒ ,അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍,ബി.പി.ഒ
                    പട്ടാമ്പി ഉപജില്ല