Tuesday, 16 September 2014

സ്‌കൂള്‍ ശാസ്ത്രമേള - സ്വര്‍ണ്ണക്കപ്പ്



സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കായി ഒരുകിലോഗ്രാം (125 പവന്‍) തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ 12  വരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു രൂപ വീതം സംഭാവനയായി സ്വരൂപിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് ഈ മാസം 23 ന്  രാവിലെ 10 മണിമുതല്‍ 11 മണിവരെയുള്ള ഒരു മണിക്കൂര്‍ സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ സ്വര്‍ണ്ണക്കപ്പ് സംഭാവന സ്വരൂപിക്കും. ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ സംഭാവന ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിച്ച് പ്രഥമാധ്യാപകന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.
Circular ഇവിടെ 
Annexure I ഇവിടെ
Annexure III ഇവിടെ

No comments:

Post a Comment